05:45pm 11 November 2026
NEWS
അറ്റിങ്ങലിലെ ലോഡ്ജ് മുറിയിൽ കോഴിക്കോട് സ്വദേശിനി അസ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത അകലുന്നില്ല
23/10/2025  06:56 AM IST
nila
അറ്റിങ്ങലിലെ ലോഡ്ജ് മുറിയിൽ കോഴിക്കോട് സ്വദേശിനി അസ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത അകലുന്നില്ല

 

അറ്റിങ്ങലിലെ മൂന്നു മുക്കിലുള്ള ഗ്രീൻ ലൈൻ ലോഡ്ജിൽ കോഴിക്കോട് സ്വദേശിനിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം രാവിലെയാണ് ലോഡ്ജ് ജീവനക്കാർ കോഴിക്കോട് വടകര സ്വദേശിയായ ആസ്മിന (40) യെ കിടക്കയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ സുഹൃത്തും ലോഡ്ജിലെ ജീവനക്കാരനുമായ ജോബി ജോർജ്ജിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. 

മരിച്ച അസ്മിൻ കോഴിക്കോട് ജില്ല വടകര സ്വദേശിനിയായിരുന്നു. 40 വയസുകാരിയായ അസ്മിൻ വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമായിരുന്നു. എങ്കിലും ആ യാത്ര അറ്റിങ്ങലിലേക്കെങ്ങനെ എത്തിയെന്നത് ഇപ്പോഴും വ്യക്തമല്ല. കായംകുളം സ്വദേശി ജോബി ജോർജിനൊപ്പം അവർ ലോഡ്ജിൽ എത്തിയത് ദിവസങ്ങൾക്ക് മുമ്പാണ്. ജോബി ലോഡ്ജിൽ സഹായിയായി ജോലിചെയ്യുന്നയാളായിരുന്നു. തന്റെ ഭാര്യയെന്നാണ് ജോബി യുവതിയെ സഹപ്രവർത്തകർക്ക് പരിചയപ്പെടുത്തിയത്. 

രാത്രിയിൽ മറ്റൊരാൾ ലോഡ്ജിൽ ജോബിയെ കാണാൻ വന്നതായി ജീവനക്കാർ പറഞ്ഞു. എന്നാൽ എന്താണ് ആ കൂടിക്കാഴ്ചയുടെ ലക്ഷ്യം എന്ന് വ്യക്തമല്ല. അതിനു ശേഷമാണ് ജോബിയും അസ്മിനും മുറിയിലേക്കു മടങ്ങിയത്. അടുത്ത ദിവസം രാവിലെ അവർ കാണാതായപ്പോൾ സംശയം തോന്നിയ ജീവനക്കാർ വാതിൽ തുറന്നു നോക്കിയപ്പോൾ അസ്മിൻ കിടക്കയിൽ മരിച്ച നിലയിൽ. കിടക്കയരികിൽ പൊട്ടിയ മദ്യക്കുപ്പിയും രക്തപ്പാടുകളും. ശരീരത്തിൽ നിരവധി കുത്തേറ്റ പാടുകളുമുണ്ടായിരുന്നു.

സിസിടിവി ദൃശ്യങ്ങളിൽ പുലർച്ചെ നാലുമണിയോടെ ജോബി ലോഡ്ജ് വിട്ടുപോകുന്നത് വ്യക്തമാണ്. അതിനുശേഷം ഇയാളെ കുറിച്ച് യാതൊരു വിവരവുമില്ല. ഇയാൾ എവിടെയാണെന്ന് ഇപ്പോഴും പൊലീസിന് കണ്ടെത്താനായിട്ടില്ല. ലോഡ്ജിൽ ജോലി ചെയ്യാൻ എത്തിയപ്പോൾ ജോബി തിരിച്ചറിയൽ രേഖകൾ ഒന്നും നൽകിയിരുന്നില്ല. അതുകൊണ്ട് തന്നെയാണ് അന്വേഷണം കൂടുതൽ സങ്കീർണമാകുന്നത്. ലോഡ്ജിലെ മറ്റു ജീവനക്കാർക്കും ജോബിയെ കുറിച്ച് അധികമൊന്നും അറിയില്ല. “ശാന്തനായ ആളാണ് എന്നാണ്തോന്നിയത്,” എന്നതാണ് അവരുടെ പ്രതികരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img